മുംബൈ: മുംബൈയിലെ കുര്‍ളയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.അപകടത്തില്‍ 11പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്തിയതായി ബ്രിഹാന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്തിയവരിലൊരാള്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. 30 കാരനാണ് മരിച്ചത്.