തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി മരിച്ചു. ഞാണ്ടൂർക്കോണം സ്വദേശി അജിത് ആണ് മരിച്ചത്. ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുബോൾ ശരീരമാസകലം ക്ഷതം ഏറ്റിരുന്നതായി പറയപ്പെടുന്നു. വെളുപ്പിന് 2മണിക്കാണ് മരണം സംഭവിച്ചിട്ടുള്ളത് മൃത ശരീരം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഇതിനിടയിൽ പോലീസ് മർദ്ദനം ആണെന്ന് ആരോപിച്ച് ചിലർ രംഗത്ത് എത്തിയിട്ടുണ്ട്.