തിരുവല്ല: തിരുവല്ല-അമ്പലപുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് നിയന്ത്രണംനഷ്‌ടമായ കാറിടിച്ച് വഴിയരികില്‍ നിന്നിരുന്ന മൂന്ന് പേര്‍ക്ക് പരിക്ക്.അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ മൂന്ന് കിലോമീറ്റര്‍ അകലെ പെരിങ്ങര ജങ്ഷന് സമീപത്ത് നിന്നും പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.ആക്രി വസ്തുക്കള്‍ ശേഖരിക്കുന്ന തിരുനെല്‍വേലി സ്വദേശികളായ ദുരൈ (55), സേച്ചി മുത്തു (50), ശരവണന്‍ (40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നെടുമ്ബ്രം പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി രതീഷ് ജി. നായരുടെ ഉടമസ്ഥതിയിലുള്ള എര്‍ട്ടിഗ കാറാണ് അപകടത്തിന് ഇടയാക്കിയത്. മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയിലും കാര്‍ ഇടിച്ചു. ഇതിന് ശേഷവും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.