ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്നാമില്‍ നിന്നെത്തിയ ദമ്പതിമാരായ ജഗ്ജിത് സിംഗ്, ജസ്വീന്ദര് കൗര്‍ എന്നിവരാണ് തോക്കുകളുമായി പിടിയിലായത്. 22.5 ലക്ഷം രൂപ വില വരുന്ന കൈത്തോക്കുകളാണ് കണ്ടെടുത്തത്.രണ്ട് ട്രോളി ബാഗുകളിലായാണ് തോക്കുകള്‍ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.