ആണ്‍സുഹൃത്തിന്‍റെ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി

കടുത്തുരുത്തി: ആണ്‍സുഹൃത്തിന്‍റെ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി.കോതനല്ലൂര്‍ വരകുകാലായില്‍ മുരളീധരന്‍റെയും ജയയുടെയും മകള്‍ വി.എം. ആതിര (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ആതിരയുടെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരന്‍ എന്ന യുവാവിന്‍റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അരുണിനെതിരേ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ആതിരയുടെ മരണത്തോടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഇയാള്‍ ഒളിവിലാണ്.കോട്ടയത്തെ സോഫ്റ്റ്‌വേര്‍‍ കമ്പനിയിലെ ജീവനക്കാരിയായിരുന്നു മരിച്ച ആതിര.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty + 20 =