പാറ്റ്ന: പാറ്റ്ന വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരന് പിടിയില്‍.ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാഗില്‍ ബോംബ് ഉണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി.പരിശോധനയില്‍ വ്യാജമാണെന്ന് തെളിഞ്ഞു. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ബോംബ് സ്ക്വാഡും പോലീസും വിമാനം പരിശോധിച്ചു. ഇയാളുടെ ബാഗും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.