കൊച്ചി, ജൂലായ് 27: പ്രശസ്ത നടി രജീഷ വിജയൻ നായികയാവുന്ന ‘കീടം’ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജൂലായ് 31 ന് 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം കാണാനാകും.
സൈബര്‍ സെക്യരിറ്റി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന രാധികാ ബാലന് (രജീഷ വിജയന്‍) സൈബര്‍ ക്രൈമിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കീടം.ചെയ്യുന്ന ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുകയും സ്വകാര്യത എന്നത് ഓരോ വ്യക്തികള്‍ക്കും വളരെ വിലപ്പെട്ടതാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന സൈബര്‍ വിദഗ്ധയാണ് രാധികാ ബാലന്‍. ധനികനായ ഒരു വ്യക്തി സ്വന്തം ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ രാധികയ്ക്ക് വന്‍ പണം വാഗ്ദാനം ചെയ്യുന്നു. രാധിക അതിന് വഴങ്ങുന്നില്ല. തുടര്‍ന്ന് ഒരു കൂട്ടരില്‍ നിന്നും രാധികയ്ക്കും അച്ഛനും (ശ്രീനിവാസന്‍) നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തിന്റെയും അതിനെ ബുദ്ധി കൊണ്ട് നേരിടുന്നതിന്റെയും കഥയാണ് കീടം പറയുന്നത്.
ഇന്റര്‍നെറ്റിന്റെ ദോഷവശങ്ങളും അത് നന്മക്കായി എങ്ങനെ ഉപയോഗിക്കണമെന്നും കീടം വിശദമാക്കുന്നു. രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവര്‍ക്കു പുറമേ വിജയ് ബാബു, രഞ്ജിത് ശേഖരന്‍ നായര്‍, ആനന്ദ് മന്മഥന്‍, മഹേഷ് നായര്‍, മണികണ്ഠന്‍ പട്ടാമ്പി, രാഹുല്‍ രജി നായര്‍, അര്‍ജ്ജുന്‍ രാജന്‍ തുടങ്ങിയുരും ചിത്രത്തില്‍ അണിനിരക്കുന്നു. ക്രൈം ത്രില്ലറിന്റെ എല്ലാ ആകാംക്ഷയും പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിലാണ് കീടം ഒരുക്കിയിരിക്കുന്നത്.