റാന്നി: മക്കപ്പുഴയില്‍ ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 7.15ഓടെ പുനലൂര്‍ – മൂവാറ്റുപുഴ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിനാണ് തീപിടിച്ചത്.മേഖലയില്‍ വൈദ്യുതി തടസ്സവും ഉണ്ടായി.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റാന്നിയില്‍നിന്ന് അഗ്നിരക്ഷ സേനയെത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. റാന്നി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ ട്രാന്‍സ്ഫോര്‍മറായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി.