മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​വ​ര്‍ സ​ഞ്ച​രി​ച്ച ഫൈ​ബ​ര്‍​വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ക്ക് ദാരുണാന്ത്യം

വ​ട​ക​ര: ചോ​മ്പാലിൽ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​വ​ര്‍ സ​ഞ്ച​രി​ച്ച ഫൈ​ബ​ര്‍​വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു.ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​ക്ക​ര മാ​ടാ​ക്ക​ര വ​ലി​യ പു​ര​യി​ല്‍ അ​ച്യു​ത​ന്‍ (56), അ​ഴി​യൂ​ര്‍ പൂ​ഴി​ത്ത​ല ചി​ള്ളി​പ​റ​മ്ബ​ത്ത് അ​സീ​സ് (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​ടാ​ക്ക​ര​യി​ലെ ഷൈ​ജു​വാ​ണ് (45) ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.ചോ​റോ​ട് മു​ട്ടു​ങ്ങ​ലി​ല്‍ നി​ന്ന് ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ഇന്നലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. മൂ​ന്നു പേ​രാ​ണ് തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും പെ​ട്ട് ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞ് മു​ങ്ങു​ക​യാ​യി​രു​ന്നു. വ​ലി​യ വള്ളത്തില്‍ നി​ന്നു മ​ത്സ്യ​വു​മാ​യി ചോ​മ്ബാ​ലി​ലേ​ക്കു പോ​കു​മ്ബോ​ഴാ​യി​രു​ന്നു ക​ന​ത്ത കാ​റ്റി​ല്‍ വള്ളം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.ഇ​തോ​ടെ ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട മൂ​ന്നു പേ​രും ക​ര ല​ക്ഷ്യ​മാ​ക്കി നീ​ന്തി. അ​വ​ശ​നാ​യി മു​ട്ടു​ങ്ങ​ല്‍-​കു​രി​യാ​ടി ഭാ​ഗ​ത്ത് എ​ത്തി​യ ഷൈ​ജു​വി​നെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​മാ​ണ് ക​ട​ലി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി​യു​ള്ള കാ​ര്യം അ​റി​യി​ച്ച​ത്. ഷൈ​ജു​വി​ന്‍റേ​താ​ണ് ഫൈ​ബ​ര്‍ വ​ള്ളം.ഉ​ട​ന്‍ ​ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണ് മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തി​യ​തും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തും. അ​പ്പോ​ഴേ​ക്കും ഇ​രു​വ​രും മ​ര​ണ​ട​ഞ്ഞിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − fifteen =