പറവൂർ : പറവൂർ സംഗീതസഭ ഏർപ്പെടുത്തിയ മൂന്നാമത് പരവൂർ ജി ദേവരാജൻ മാസ്റ്റർ പുരസ്കാരം ഗായകൻ ജി വേണുഗോപാലിന് ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മലയാള സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രാഥമ ജി ദേവരാജൻ മാസ്റ്റർ പുരസ്കാരം മലയാള സിനിമയിലെ ഇതിഹാസനായകൻ പത്മശ്രീ മധുവിന് നൽകും. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം. 2022 നവംബർ മാസം ഒന്നിന്പരവൂർ സംഗീത സഭയുടെ അഞ്ചാം വാർഷിക ആഘോഷ വേളയിൽ പരവൂരിൽ വച്ച് പുരസ്കാരം നൽകും.