ജമ്മു: ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍. ഡിജിപി ഹേമന്ത് ലോഹ്യയെ ആണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ എച്ച് കെ ലോഹ്യയുടെ വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്. ഇയാളെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.സംഭവ സ്ഥലത്ത് പൊലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്.