ബംഗളൂരു: കാല്‍നടയാത്രക്കാരനായ മലയാളി ബംഗളൂരുവില്‍ ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കീക്കൊഴൂര്‍സ്വദേശി ബിനു ജോണ്‍ (42) ആണ് മരിച്ചത്.ഇന്നു രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്.നടന്നുപോകുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.ബംഗളൂരു പീനിയയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവര്‍ത്തകനുമായിരുന്നു.