തിരുവനന്തപുരം : മഴ പെയ്താൽ ചാല റോഡ് മരണ ക്കുളം ആയി മാറുന്നതിൽ സ്ഥലത്തെ വ്യാപാരികളിലും, അവിടെ എത്തുന്നവരിലും ശക്തമായ എതിർപ്പ്.ബന്ധപ്പെട്ട അധികാരികളുടെ ഉത്തര വാദിത്വം ഇക്കാര്യത്തിൽ ഉണ്ടാകാത്തതിൽ വ്യാപാരികൾ പ്രക്ഷോഭവും ആയി രംഗത്ത്. റോഡിലെ ടാ റു കൾ ഇളകി ചെറു കുഴികളായി രൂപ പ്പെടുകയും, അവയിൽ മഴ വെള്ളം കെട്ടി നിന്ന് റോഡ് ഏതു, കുഴി ഏ തെന്നു അറിയാൻ വയ്യാത്ത അവസ്ഥ യാണ് ഇന്നുള്ളത്. ഇവിടെ എത്തുന്ന ആയിരകണക്കിന് ആൾക്കാർ കാൽ നടയായും, ഇരു ചക്ര വാഹനങ്ങളിലും എത്തുമ്പോൾ പലപ്പോഴും ഈ കുഴികൾ താണ്ടുന്നത് സ്വന്തം ജീവൻ പണയം വച്ചാണ്. അധികാരികളുടെ നിസ്സംഗതക്കെതിരെ വ്യാപാരി കൾ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.