വിളക്കിത്തല നായർ സമുദായത്തിന് ഒ ഇ സി വിദ്യാഭ്യാസ അവകാശം നേടി കൊടുത്തത് വിളക്കിത്തല നായർ മഹാ സഭ

തിരുവനന്തപുരം :വിളക്കിത്തല നായർ സമുദായത്തിന് OEC വിദ്യാഭ്യാസ ആനുകൂല്യം നേടി കൊടുത്ത വിളക്കിത്തല നായർ മഹാസഭ 12ആം വർഷത്തിലേക്ക്.സംഘടനയുടെ പതിനൊന്നാം വാർഷിക സമ്മേളനം എറണാകുളം ടാറ്റാ പുരത്ത് ചേർന്നു. പ്രസിഡന്റ്‌ അഡ്വ. കാഷാ. കെ. മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വെങ്ങാനൂർ വിജയകുമാർ സംഘടനയുടെ നേട്ടങ്ങൾ വിവരിക്കുന്ന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

2011മെയ് 3ന് രൂപം കൊണ്ട വിളക്കിത്തല നായർ മഹാസഭയുടെ തുടക്കം മുതൽ നാളിതുവരെ സമുദായത്തിന് വേണ്ടി സുസ്ത്യർഹമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന വെങ്ങാനൂർ വിജയകുമാർ തന്നെയാണ് ഇത്രയും കാലം സംഘടനയുടെ ജനറൽ സെക്രട്ടറി പദം അലങ്കരിച്ചിരുന്നത്.

‘വിളക്കിത്തല നായർ സമുദായത്തിന് OEC വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാൻ വേണ്ടി ജസ്റ്റിസ്. പി. പി. ഗോപി കമ്മീഷൻ മുൻപാകെ അപേക്ഷ സമർപ്പിച്ചതും, അതിനായി കയറി ഇറങ്ങിയതും വിളക്കിത്തല നായർ മഹാസഭ യാണ്. ഇന്നും കമ്മീഷൻ റിപ്പോർട്ടിൽ അത് പരാമർശിക്കുന്നുമുണ്ട്. പക്ഷെ ചില ‘എട്ടുകാലി മമ്മൂഞ്ഞുകൾ ‘ഈ ആനുകൂല്യം നേടിതന്നത് തങ്ങളാണെന്ന് സമുദായ അംഗങ്ങൾക്ക് മുന്നിൽ യാതൊരു ഉളുപ്പും ഇല്ലാതെ പച്ചകള്ളം വിളമ്പുന്നു.വിളക്കിത്തല നായർ മഹാസഭയുടെ പേരിനോട് സാദൃശ്യം മാത്രമാണ് ഇവർക്കുള്ളത്. മഹാസഭയുടെ പ്രവർത്തന സമയത്ത് ഇവരുടെ സംഘടന രൂപീകരിച്ചിട്ടുപോലുമില്ലെന്നത് വ്യക്തമാണ്.അക്ഷരഭ്യാസമുള്ള ആർക്കും റിപ്പോർട്ട് പരിശോധിച്ചാൽ അത് മനസിലാകുന്നതാണ്. ഇത്തരം കുപ്രചാരങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സംഘടന സ്വീകരിക്കും.വ്യാജ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് ഇവർ കള്ള പ്രചാരണം നടത്തുന്നത്.ഇത്തരം മമ്മൂഞ്ഞുകൾ സമുദായ നന്മക്കല്ലാതെ സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും, ഇത്തരക്കാരുടെ ഉദ്ദേശം സമുദായ അംഗങ്ങൾ തിരിച്ചറിയുമെന്നും വെങ്ങാനൂർ വിജയകുമാർ പറഞ്ഞു.

“വിളക്കിത്തല നായർ മഹാസഭ  സമുദായ സംഘടനയാണ്. മറ്റ് തൊഴിൽ സംഘടനകളുമായി യാതൊരു ബന്ധവും സംഘടനക്കില്ല, സമുദായ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പ്രചാരണങ്ങളെയും, പ്രചാരകരെയും ശക്തമായി നേരിടുമെന്ന് പ്രസിഡന്റ്‌ അഡ്വ. കാഷാ. കെ. മലയിൽ പറഞ്ഞു. സംഘടന തുടങ്ങിയ 2011മുതൽ ഇന്നും നിലനിൽക്കുന്നുണ്ട്. സമുദായ ക്ഷേമത്തിനായി നിരവധി കാര്യങ്ങൾ മഹാസഭ ചെയ്തിട്ടുമുണ്ട്, ചെയ്യുന്നുമുണ്ട്. മഹാസഭയുടെ പ്രചാരകരായി സംഘടന ആരെയും നിയോഗിച്ചിട്ടില്ല. സംഘടനയുമായി ഒരു ബന്ധവുമില്ലാത്തവർക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. കാഷാ. കെ. മലയിലിനെ സംസ്ഥാന പ്രസിഡന്റായും , വെങ്ങാനൂർ വിജയകുമാർ ജനറൽ സെക്രട്ടറിയായും യോഗം വീണ്ടും തെരഞ്ഞെടുത്തു. ഇവരെ കൂടാതെ 51അംഗ സംസ്ഥാന കമ്മറ്റിയും നിലവിൽ വന്നു.

സാംസ്‌കാരിക കേരളത്തിന്‌ അപമാനമായ നരബലിയെ യോഗം അപലപിച്ചു. ആചാരങ്ങളെ സംരക്ഷിക്കുവാനും, അന്തവിശ്വാസങ്ങൾക്കും , അനാചാരങ്ങൾക്കും എതിരെ ശക്തമായ നിയമ നിർമാണം നടപ്പിലാക്കാനും സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − five =