തിരുവന്തപുരം :- വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ആർദ്രം പദ്ധതിയുമായി വ്യാപാരികളുടെ സംഘടനയായ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ. ഒരു വ്യാപാരി മരണപ്പെട്ടാൽ അയാളുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായമായി നൽകുന്നതാണ് ഈ പദ്ധതി. വ്യാപാരികളെ മാത്രമല്ല സ്ഥാപനത്തിലെ തൊഴിലാളികൾക്കും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊ ണ്ടാണ് ബൃഹത്തായ പദ്ധതിക്കു സംസ്ഥാനതലത്തിൽ ട്രസ്റ്റ് രൂപീകരിച്ചു. “യു എം സി – ആർദ്രം പദ്ധതി” യുടെ ജില്ലാതല ഉദ്ഘാടനം ഹോട്ടൽ പ്രശാന്തി ആറിന് വൈകുന്നേരം മൂന്ന് മണിക്ക് സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അധ്യക്ഷതയിൽ കൂടുന്ന യു എം സി കൗൺസിൽ യോഗത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ നിർവഹിക്കും. ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായുള്ള രോഗികൾക്ക് ചികിത്സാസഹായവും, കണ്ണട വിതരണവും എംഎൽഎ വി കെ പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാറും നിർവഹിക്കുന്നതാണ്. ജില്ലാ പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി വാഷ് വെൽ അനിൽകുമാർ, ജില്ല ട്രഷറർ അഹമ്മദു കുഞ്ഞ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.