മുംബൈയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍

മുംബൈ: മുംബൈയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. മാരകലഹരി മരുന്നായ എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്.ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും ആന്‍റി നാര്‍കോട്ടിക്‌സ് സെല്‍ അറിയിച്ചു.
അതേസമയം, വ്യാഴാഴ്‌ച മുംബൈ പോലീസ് നടത്തിയ ഓപ്പറേഷനില്‍ ട്രാംബെ പോലീസ് സ്‌റ്റേഷന് പരിധിയിലെ മാൻഖുര്‍ദ് പ്രദേശത്ത് നിന്ന് 31 ലക്ഷം രൂപ വിലമതിക്കുന്ന ആറു കിലോ മയക്കുമരുന്ന് പിടികൂടി. കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നദീം മുഹമ്മദ് ഇദ്രിസ് ഷാ, അക്ഷയ് ലക്ഷ്മണ്‍ വാഗ്മരെ എന്നിവരാണ് കേസിലെ പ്രതികൾ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 5 =