മാഡ്രിഡ്: ഇന്നലെ പുലര്‍ച്ചെ സ്‌പെയിനില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പ്രതികളെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒരാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.മാഡ്രിഡിനിലെ ടോറെജോണ്‍ ഡി അര്‍ഡോസില്‍ വിവാഹം നടക്കുകയായിരുന്ന ഒരു റെസ്റ്റോറന്റിന് മുന്നില്‍ പുലര്‍ച്ചെ വിവാഹത്തില്‍ പങ്കെടുത്തവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ശേഷം ഒരു കാര്‍ അതിഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
തങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ നാല് പേര്‍ മരിച്ചിരുന്നെന്നും പിന്നീട് പരിക്കേറ്റ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മാഡ്രിഡ് എമര്‍ജന്‍സി സര്‍വീസ് മേധാവി കാര്‍ലോസ് പോളോ പറഞ്ഞു.ആക്രമണം നടത്തിയതായി സംശയിക്കുന്ന വാഹനം അപകടസ്ഥലത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ കണ്ടെത്തി. അതിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.