പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ ഇന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടവ്രതം ആരംഭിക്കും

തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ ഇന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടവ്രതം ആരംഭിക്കും.ദേവീദാസന്‍മാരാകന്‍ 743 ബാലന്‍മാരാണ് രാവിലെ 9.20 മുതല്‍ വ്രതം നോറ്റുതുടങ്ങുക. പൊങ്കാലയ്ക്ക് ക്ഷേത്രകുളത്തില്‍ കുളിച്ച്‌ ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലന്‍മാര്‍ ദേവീസന്നിധിയിലെത്തും. പളളിപ്പലകയില്‍ 7 വെള്ളിനാണയങ്ങള്‍ വച്ച്‌ മേല്‍ശാന്തിക്കു ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്മാര്‍ കടക്കുക. 10 മുതല്‍ 12 വയസു വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്. ഇനിയുള്ള 7 ദിനം ഇവര്‍ ക്ഷേത്രത്തില്‍ താമസിക്കും. എന്നും പുലര്‍ച്ചെ ഉണര്‍ന്ന് ക്ഷേത്രക്കുളത്തില്‍ കുളിച്ച്‌ ഈറനണിഞ്ഞു ദേവീനാമജപത്തോടെ ക്ഷേത്രം വലം വയ്ക്കുന്ന ഇവര്‍ തുടര്‍ന്നു ദേവിയെ നമസ്‌കരിക്കും . 7 ദിവസങ്ങള്‍ കൊണ്ട് 1008 നമസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ദേവിയുടെ ആശീര്‍വാദം ലഭിക്കുമെന്നാണ് വിശ്വാസം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four + 7 =