പുനലൂര്‍: ചെങ്കോട്ട വിശ്വനാഥപുരത്തിനു സമീപം മാവടിക്കലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 41.50 ലക്ഷം രൂപ വില വരുന്ന ആമ്പര്‍ ഗ്രിസ് (തിമിംഗലം ഛര്‍ദി) ചെങ്കോട്ട പൊലീസ് പിടികൂടി.വിശ്വനാഥപുരം സ്വദേശി തങ്കച്ചന് (65), മകന് വര്‍ഗീസ് (35) എന്നിവരെ അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 2.770 കിലോ തൂക്കം വരുന്ന ആമ്പര്‍ ഗ്രിസ് കണ്ടെടുത്തത്. സൗന്ദര്യ വര്‍ധക വസ്തുക്കളും പെര്‍ഫ്യൂമുകളും നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ആമ്പര്‍ ഗ്രീസ് പല രാജ്യങ്ങളും തിമിംഗലത്തിന് വംശനാശ ഭീഷണി നേരിടുമെന്ന് കണ്ട് ആമ്ബര്ഗ്രിസിന്റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്.