നെടുമങ്ങാട്: ഒരു മാസത്തിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയവര്‍ പിടിയിലായി.ഇരിഞ്ചയം വേട്ടമ്ബള്ളി കിഴക്കുംകരവീട്ടില്‍ രഞ്ജിത് (20), പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ എന്നിവരാണ് പിടിയിലായത്.പാങ്കാവ് ശ്രീധര്‍മക്ഷേത്രം, മൂഴി മണ്ണയില്‍ ദേവീക്ഷേത്രം, കൈപ്പള്ളി തമ്ബുരാന്‍ ക്ഷേത്രം, തിരിച്ചിറ്റൂര്‍ ശിവക്ഷേത്രം, താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാന്‍ ക്ഷേത്രം എന്നിയിടങ്ങളിലാണ് മോഷണം നടന്നത്.