വിതുര: കാട്ടുപന്നികള്‍ നാട്ടിലിറങ്ങിയതോടെ ജനങ്ങള്‍ ഭയന്നുവിറയ്ക്കുന്നു. കാട്ടുപന്നികള്‍ നാശവും ഭീതിയും വിതയ്ക്കുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.നാട്ടില്‍ത്തന്നെ തമ്ബടിച്ചുള്ള നാശം വിതയ്ക്കല്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. വിതുര,തൊളിക്കോട് പഞ്ചായത്തുകളില്‍ പന്നിശല്യമില്ലാത്ത മേഖലകള്‍ വളരെ വിരളമാണ്. വനങ്ങളോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് കൂടുതലും നാശംവിതയ്ക്കുന്നത്. പകല്‍സമയത്തുപോലും പൊന്മുടി – തിരുവനന്തപുരം സംസ്ഥാനപാതയില്‍ കാട്ടുപന്നികള്‍ ഭീതി പരത്തുന്നുണ്ട്. കൃഷി വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലവില്‍. പന്നിശല്യം രൂക്ഷമായതോടെ കൃഷിയും അന്യമായിത്തുടങ്ങി എന്നുതന്നെ പറയാം. കര്‍ഷകര്‍ക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടാവുന്നത്. പന്നിശല്യം തടയണമെന്നും കൃഷി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ അനവധി തവണ വനംമന്ത്രിക്കും മറ്റും പരാതി നല്‍കി സമരങ്ങള്‍ നടത്തിയിട്ടുപോലും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. ഇതിനിടെ കാട്ടുപന്നികള്‍ നാട്ടുകാരെ ആക്രമിക്കുന്നതും പതിവായി. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.