തിരുവനന്തപുരം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം ദേശീയ സമ്മേളനം തിരുവനന്തപുരത്തു ജനുവരി 6മുതൽ 9വരെ നടക്കും. സമത്വത്തിനായി ഐക്യ ത്തോടെ പോരാടുക എന്നതാണ് സമ്മേളന ത്തിന്റെ മുദ്രാവാക്യം.25സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 850പ്രതിനിധികൾ പങ്കെടുക്കും. ആറു കമ്മിഷൻ പേപ്പറുകൾ സമ്മേളനം ചർച്ച ചെയ്യും.5ന് മഹിളാ സഖാക്കൾ പങ്കെടുക്കുന്ന ദീപ ശിഖ ഘോഷ യാത്ര,കൊടിമരജാഥ തുടങ്ങിയ വ ഉണ്ടാകും.ജനുവരി 6ന് ടാഗോർ ഹാളിൽ സമ്മേളനം ആരംഭിക്കും. മല്ലിക സാ രാ ബായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനുവരി 9ന് സമാപനസമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും, പൊതു സമ്മേളനത്തോടെയും സമ്മേളനം അവസാനിക്കുമെന്ന് സംഘടന നേതാക്കൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.