തിരുവനന്തപുരം : വ്യവസായ പരിശീലനവകുപ്പ് നടത്തുന്ന സ്‌പെക്ട്രം ജോബ് ഫെയർ 16,17 തീയതി കളിൽ നിശാ ഗന്ധി ആ ഡിറ്റോറിയത്തിൽ നടക്കും.16ന് രാവിലെ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. എം എൽ എ വി കെ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷൻ ആയിരിക്കും. ഡോക്ടർ ശശി തരൂർ, എം പി എ. എ. റഹിം, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പ്രമുഖ കമ്പനികൾ ഈ ഫെയറിൽ പങ്കെടുക്കും. കൂടാതെ സംസ്ഥാനത്തെ ഐ ടി ഐ കളുടെ നേതൃത്വത്തിൽ ദത്ത് ഗ്രാമം പദ്ധതി യുടെ പ്രഖ്യാ പനം, ഈ ഓഫീസ് സംവിധാനം തുടങ്ങിയവയും ഈ ചടങ്ങിൽ ഉദ്ഘാടനം നിർവഹിക്കും.