ഗുരുഗ്രാം: ഗുരുഗ്രാമില്‍ വിചാരണ തടവുകാരനെ ജയിലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബോണ്ട്‌സി ജയിലില്‍ 33കാരനായ ലോകേഷിനെയാണ് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മോഷണ കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നവംബര്‍ 22ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചയോടെ ഇയാള്‍ക്കൊപ്പം ജയില്‍ മുറിയിലുണ്ടായിരുന്ന മറ്റൊരു തടവുപുള്ളിയാണ് സംഭവം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.