അടിമാലി: പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.കൊരങ്ങാട്ടി പുത്തന്‍പുരക്കല്‍ ബിജു (44), അടിമാലി കളിയത്ത് ഷൈജു (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് ദേഹോപദ്രവം ഏല്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ എത്തിയില്ല. ഇവര്‍ ബിവേറേജസ് ഷോറൂമിന് സമീപം ഉണ്ടന്ന് മനസ്സിലാക്കി ചെന്ന എസ്.ഐ സിജു ജേക്കബിനെ കൈയ്യറ്റം ചെയ്യുകയായിരുന്നു. . ഇതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.