സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഈ മാസം മൂന്ന് മുതല്‍ സ്വര്‍ണവില താഴേക്കാണ്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.ഇതോടെ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയാണ്.ജനുവരി മൂന്ന് മുതല്‍ വില കുറയുന്നതിനാല്‍ ഉപഭോക്താക്കള്‍ ആശ്വാസത്തിലാണ്‌. 46,000 ത്തിന് താഴേക്ക് സ്വര്‍ണവില എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ജനുവരി രണ്ടിന് വില ഉയര്‍ന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട തുടര്‍ച്ചയായി സ്വര്‍ണവില ഇടിയുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4775 രൂപയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 + four =