പാലക്കാട് : ടിഎമ്മില്‍ കൃത്രിമംകാണിച്ച് പണംതട്ടുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നുപേര്‍ പോലീസ് പിടിയില്‍. കാണ്‍പൂര്‍ പുരാനിബസ്തിയിലെ പ്രമോദ്കുമാര്‍ (30), മഹാരാജ്പുരിലെ ദിനേശ് കുമാര്‍ (34), ബിയോലി സര്‍സോള്‍ നഗറിലെ സന്ദീപ് (28) എന്നിവരാണ് പിടിയിലായത്.പാലക്കാട് മണ്ണാര്‍ക്കാട് പൊലീസാണ് ഇവരെ പിടികൂടിയത്. നിരവധി എടിഎം കാര്‍ഡുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.