മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഗുളിക രൂപത്തിലാക്കി സ്വര്‍ണക്കടത്തിന് ശ്രമിച്ച ദക്ഷിണ കന്നഡ ജില്ലയിലെ യുവാവ് പിടിയിലായി.ഇയാളുടെ ശരീരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുത്തത് 24 മണിക്കൂര്‍ നേരം ഡോക്ടര്‍മാര്‍ നടത്തിയ ശ്രമത്തിനൊടുവിലാണെന്ന് അധികൃതര്‍ പറഞ്ഞു.അബുദബിയില്‍ നിന്നെത്തിയ മുഹമ്മദ് സനീര്‍ മലര്‍ ഹസനെയാണ് അറസ്റ്റ് ചെയ്തത്.