(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ജീവിത ശരീരിക വൈകല്യങ്ങളിൽ 83%വൈകല്യം ഉള്ള ശരത് കുമാർ തലസ്ഥാനത്തു നടന്ന പ്രശാന്തവിസ്മയം -2023പരിപാടിയിൽ മഹാത്മാ ഗാന്ധിജിയുടെ വേഷം ഇട്ട് സ്റ്റേജിൽ എത്തിയത് ഏറെ ശ്രദ്ദേയം. ആയിരക്കണക്കിന് കാണികളിൽ ഗാന്ധി ഓർമ്മകൾ പങ്ക് വക്കാൻ ശരത് എന്ന പതിമൂന്ന് കാരന് കഴിഞ്ഞു.വെങ്ങാനൂർ മുട്ടക്കാട് ആശ -ഹരികുമാർ ദമ്പതി കളുടെ മൂത്ത മകനാണ് വെങ്ങാനൂർ മലങ്കര സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കൻ.കേൾവി കുറവ്, കാഴ്ച കുറവ്, മറ്റു ശരീരിക പ്രശനങ്ങൾ ഉള്ള ശരത്തിനു 83%വൈകല്യമുള്ളതായി മെഡിക്കൽ ബോർഡ് സാക്ഷ്യപെടുത്തിയിട്ടുള്ളതായി മാതാവ് ആശ പറഞ്ഞു. ഇത്രയും വൈകല്യം നില നിൽക്കെ അതിനെയെല്ലാം മറികടന്നു രാഷ്ട്ര പിതാവിന്റെ വേഷം ധരിച്ചു സദസ്സിനെ കൈയിലെടുത്ത ഈ കൊച്ചുമിടുക്കൻ ഒരു അസാധാരണ പ്രതിഭ തന്നെയാണ്. സമൂഹത്തിലെ അറിയപ്പെടാതെ കിടക്കുന്ന ഇത്തരം “മാണിക്യ “ത്തിനെ സമൂഹ ധാരയിൽ കൊണ്ടുവരുക തന്നെ വേണം.