പത്തനംതിട്ട: കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. ഇന്നലെ വൈകുന്നേരം 4.45 ഓടെ വടശേരിക്കര കൊമ്പനോലിയിലായിരുന്നു അപകടം. റോഡ് പണിക്കായി കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് ട്രാക്ടറില്‍ ഘടിപ്പിച്ച് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം. ഇറക്കം ഇറങ്ങുമ്പോള്‍ ഭാരമേറിയ മിക്‌സര്‍ യൂണിറ്റ് നിയന്ത്രണം തെറ്റി ട്രാക്ടറിനു പിന്നില്‍ വന്നിടിച്ചു. തുടര്‍ന്ന് മിക്‌സര്‍ യൂണിറ്റുമായി ട്രാക്ടര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
റോഡിനു താഴെ ഭാഗത്തായുള്ള വീട്ടുമുറ്റത്തേക്കാണ് ട്രാക്ടര്‍ മറിഞ്ഞതെങ്കിലും മറ്റ് അപകടങ്ങളുണ്ടായില്ല.