തിരുവനന്തപുരം: ഭരണസമിതിയുമായി ദീര്‍ഘനാളായി നിലനിന്ന ഭിന്നതകളെ തുടര്‍ന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.സുരേഷ് കുമാര്‍ രാജിവച്ചു. മൂന്നുവര്‍ഷം കാലാവധിയുള്ള അദ്ദേഹം 21 മാസം പിന്നിടുമ്ബോഴാണ് രാജി. ജനുവരി 31ന് സുരേഷ് കുമാര്‍ സമര്‍പ്പിച്ച രാജി ഭരണസമിതി അംഗീകരിക്കുകയായിരുന്നു. പുതിയ എക്‌സിക്യൂട്ടീവ് ഓഫീസറെ കണ്ടെത്താന്‍ ഭരണസമിതി അപേക്ഷ ക്ഷണിച്ചു. 10ന് അഭിമുഖം നടക്കും.സുരേഷ് കുമാറിന് മുമ്പ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഗോപകുമാര്‍ ഭരണസമിതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചുമതലയേറ്റ് രണ്ടര മാസത്തിനുള്ളില്‍ രാജിവച്ചിരുന്നു. 2021 ഏപ്രിലിലാണ് സുരേഷ് കുമാര്‍ ചുമതലയേറ്റത്.ക്ഷേത്രത്തിന്റെ ഭരണം സുപ്രീംകോടതിയുടെ നിയന്ത്രണത്തിലായതോടെ ഐ.എ.എസുകാരാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായിരുന്നത്. എന്നാല്‍ ഗോപകുമാര്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും സുരേഷ് കുമാര്‍ ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറായും സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ്.
കൊവിഡു കാലത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ക്ഷേത്രം നിത്യച്ചെലവിന് ബുദ്ധിമുട്ടിയപ്പോഴാണ് ബി. സുരേഷ്‌കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത്.