ഇരുചക്ര വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരിക്ക് പരിക്ക്

കഴക്കൂട്ടം : കഴക്കൂട്ടം ചന്തവിളയില്‍ ഇരുചക്ര വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരി ചന്തവിള ഉഷാകുമാരിക്ക് പരിക്കേറ്റു.ചന്തവിള ആമ്ബല്ലൂര്‍ മുസ്ലിം പള്ളിക്ക് സമീപം ഇന്നലെ രാത്രി 8 ഓടെയാണ് അപകടം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. അമിതവേഗത്തില്‍ എത്തിയ സ്കൂട്ടര്‍ ഉഷാകുമാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. ഉഷാകുമാരിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 5 =