തിരുവനന്തപുരം : ജയകേസരി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട വാർത്തയിൽ ഞെട്ടിപ്പിക്കുന്ന വസ്തു തകൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നൽ പരിശോധന നടത്തി ഉത്പാദന കേന്ദ്രം പൂട്ടി. ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ച പഞ്ഞി മിഠാ യി തലസ്ഥാനത്ത് വില്പന നടത്തുന്നു എന്ന വാർത്ത ജയകേസരി തെളിവ് സഹിതം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അതിനെ തുടർന്ന് സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചു.