കിളിമാനൂര്‍: ചിട്ടി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. കിളിമാനൂര്‍ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂര്‍ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം വാസുദേവന്‍ വീട്ടില്‍ സുരേഷ് കുമാറാണ് (56) പിടിയിലായി.ചിട്ടി സ്ഥാപനത്തിലേക്ക് നിരവധി പേരെ കൊണ്ട് പണം നിക്ഷേപ്പിച്ചശേഷം പണവും പലിശയും നല്‍കാതെ വഞ്ചിച്ചക്കേസില് സ്റ്റേഷനില്‍ 25 ഓളം കേസുകള്‍ പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ പല പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ സുരേഷ് കുമാറിനെക്കുറിച്ച് ജില്ലാപൊലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി.ബിനുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സനൂജ്, പൊലീസ് സ്റ്റേഷന്സബ് ഇന്‍സ്പെക്ടര്‍ വിജിത്ത് കെ. നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷംനാദ് അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.