കാട്ടാക്കട: ഇരട്ട ജീവപര്യന്തം തടവില്‍ കഴിയവെ ജയില്‍ ചാടുകയും ഇതരസംസ്ഥാനത്തുനിന്ന് പിടികൂടുകയും ചെയ്ത കൊലക്കേസ് പ്രതി കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ ഒടുവില്‍ പിന്തുടര്‍ന്ന് പിടികൂടി. 10 വര്‍ഷം മുമ്ബ് വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീരണകാവ് മൊട്ടമൂല ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷാണ് കാട്ടാക്കട കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. 2020ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് കൊണ്ടുവന്ന രാജേഷ് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.രാജേഷിനൊപ്പം രക്ഷപ്പെട്ട പ്രതി ശ്രീനിവാസനെ ദിവസങ്ങള്‍ക്കുള്ളില്‍പൊലീസ് പിടികൂടിയിരുന്നു. അടുത്തിടെയാണ് രാജേഷിനെ കര്‍ണാടകയില്‍നിന്ന് പിടികൂടിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിയെ കാട്ടാക്കട കോടതിയില്‍ എത്തിച്ചത്. കോടതി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് പൊലീസുകാരെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്.