നെടുമ്പാശേരി : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി
കടത്തുവാന്‍ ശ്രമിച്ച 53 ലക്ഷം വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി.ദുബായില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി ഫൈസലിന്‍റെ പക്കല്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. പുറത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദ പരിശോധനയിലാണ് 1,259 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.