ഹൈദരാബാദ്: കല്യാണവീട്ടില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന നിര്‍മല്‍ ജില്ലയിലെ പാര്‍ഡി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന യുവാവ്. വീട്ടില്‍ രാത്രി പാട്ടുവച്ച് അതിന് ചുവടുവയ്ക്കുന്നതിനിടെ പെട്ടെന്ന് ഡാന്‍സ് നിലയ്ക്കുകയും യുവാവ് പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു.
ഈ സമയവും പാട്ട് തുടര്‍ന്നു. വീഴ്ച ഡാന്‍സിന്റെ ഭാഗമാണെന്ന് കരുതി ആദ്യം ആരും അടുത്തെത്തിയില്ല. എന്നാല്‍ ഏതാനും നിമിഷം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാതിരുന്നതോടെ ചുറ്റമുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളര്‍ ഓടിയെത്തുകയും യുവാവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.എന്നാല്‍ ബോധരഹിതനായ മുത്യത്തിന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ സമീപത്തെ ഭൈന്‍സ ഏരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.