കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊട്ടിയം ഒറ്റപ്ലാമൂട് എസ്‌എന്‍ പോളിടെക്നിക്കിനു സമീപം കിടങ്ങില്‍ കിഴക്കതില്‍ ലാല്‍(45) ആണ് മരിച്ചത്. ഒരാഴ്ചയ്ക്കു മുമ്പായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ച ശേഷം തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്, സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ് ലാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന്, പ്രതിയെ അന്നു തന്നെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.