അഞ്ചാലുംമൂട്: ഉത്സവം കാണാനെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമം നടത്തിയ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി.പെരുമണ്‍ കിഴക്കേവിള വിനോദാണ് (28 -പാക്കരന്‍) അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. മുമ്ബ് ഇയാളും പരാതിക്കാരനായ അഖിലിന്‍റെ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥശ്രമം നടത്തിയതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.ഫെബ്രുവരി 26ന് രാത്രി 9.30 ഓടെ പെരുമണ്‍ ദുര്‍ഗദേവി ക്ഷേത്ര കോമ്ബൗണ്ടില്‍ ഉത്സവം കാണാനെത്തിയ അഖിലിനെ പ്രതിയും സുഹൃത്തുക്കളും വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും വിനോദ് കൈയില്‍ കരുതിയിരുന്ന ഇടിക്കട്ടകൊണ്ട് യുവാവിന്‍റെ തലയില്‍ ഇടിക്കുകയുമായിരുന്നു.കേസിലെ മറ്റു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്