കൊല്ലം : : പെട്രോള്‍ പമ്പില്‍ നിന്ന് പണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയില്‍. നീണ്ടകര ദളവാപുരം, ബിനു ഭവനില്‍, വിജയ് ആണ് (20) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.ജനുവരി 22ന് വെളുപ്പിന് 1.30 ഓടെ അപ്‌സര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലായിരുന്നു സംഭവം. പ്രതിയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേര്‍ന്നായിരുന്നു മോഷണം നടത്തിയത്. പണം മോഷണം പോയതായി മനസിലാക്കിയ പമ്പ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.