ആലപ്പുഴ: ധൻബാദ് ആലപ്പുഴ എക്‌സ്‌പ്രസ് ട്രെയിനില്‍നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചു. ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സും ആലപ്പുഴ സിഐയും സംഘവും റെയില്‍വേ പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് നാലുലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചത്.ധന്‍ബാദ് എക്‌സ്‌പ്രസില്‍ ആലപ്പുഴയിലേക്ക് കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിലാണ് പരിശോധന നടത്തിയത്.
സിസിടിവിയുടെയും രജിസ്ട്രേഷന്‍ ചാര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം തുടങ്ങി.