കോഴിക്കോട് : ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.കോഴിക്കോട് സ്വദേശികളായ പാലാഴി പയങ്കാവ് പൂക്കോടത്ത് പറമ്പില്‍ അനില്‍കുമാറിന്‍റെ മകന്‍ അഭിനവ് (13), തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ മുരളിയുടെ മകന്‍ അശ്വിന്‍ കൃഷ്ണ (15) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടം. കുടുംബത്തോടൊപ്പം അരിപ്പാറയിലെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇവര്‍ കുളിച്ചുകൊണ്ടിരിക്കുന്പോള്‍ ഒരു കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ നാല് പേര്‍കൂടി ഒഴുക്കില്‍ പെട്ടു. തുടര്‍ന്ന് അരിപ്പാറയിലെ ലൈഫ് ഗാര്‍ഡ് എത്തി മൂന്നു പേരെ രക്ഷിച്ചെങ്കിലും ഒരാളെ കരയ്ക്കെത്തിക്കാന്‍ സാധിച്ചില്ല.പിന്നീട് രണ്ടു വിദ്യാര്‍ഥികളെയും വെള്ളത്തില്‍ നിന്നെടുത്ത് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.