ഷാ​പ്പി​ല്‍ ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​കൾ പൊലീസ് പിടിയിൽ

മാ​ള: ഷാ​പ്പി​ല്‍ ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ മാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷാ​പ്പി​ല്‍ ​ അ​രി​യം​വേ​ലി​ല്‍ വീ​ട്ടി​ല്‍ സ​ഹ​ജ​നെ (59) ആ​ക്ര​മി​ച്ച്‌ ഗു​രു​ത​ര പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ കു​രു​വി​ല​ശ്ശേ​രി സ്വ​ദേ​ശി വ​ടാ​ശ്ശേ​രി വീ​ട്ടി​ല്‍ പ്ര​മോ​ദ് (29), വ​ലി​യ​പ​റ​മ്ബ് പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ കൃ​ഷ്ണ​ദേ​വ് (21), താ​ണി​ശ്ശേ​രി വീ​ട്ടി​ല്‍ ര​ജീ​വ് (42) എ​ന്നി​വ​രെ​യാ​ണ് മാ​ള എ​സ്.​എ​ച്ച്‌.​ഒ സ​ജി​ന്‍ ശ​ശി അ​റ​സ്റ്റു​ചെ​യ്ത​ത്.വ​ധ​ശ്ര​മ​മ​ട​ക്കം ഇ​രു​പ​ത്ത​ഞ്ചോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​മോ​ദ് കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ച്ച്‌ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​ളാ​ണ്. പ്ര​തി​ക​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ച്‌ പ​ര​സ്പ​രം വ​ഴ​ക്കു​കൂ​ടു​ന്ന സ​മ​യം ഇ​വ​രു​ടെ സ​മീ​പ​ത്തു​കൂ​ടി പോ​യ സ​ഹ​ജ​ന്‍ (59) എ​ന്ന​യാ​ളെ ശ​രീ​ര​ത്തി​ല്‍ ത​ട്ടി എ​ന്ന കാ​ര​ണ​ത്തി​ല്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.മ​ര്‍​ദ​ന​ത്തി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹ​ജ​ന്‍ സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പ്ര​തി​ക​ളും ഷാ​പ്പി​ല്‍ ക​യ​റി. പ്ര​മോ​ദ് ക​ള്ളു​കു​പ്പി എ​ടു​ത്ത് സ​ഹ​ജ​ന്റെ ത​ല​ക്ക​ടി​ച്ചു. ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു. കു​ത്തേ​റ്റ സ​ഹ​ജ​നെ ചാ​ല​ക്കു​ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്‌ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. ശേ​ഷം ജി​ല്ല മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two + five =