ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പടെ ഡല്‍ഹി ഹൈക്കോടതിയിലെ എല്ലാ ജീവനക്കാരും കോടതിയിലെത്തുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ചീഫ് ജസ്റ്റീസ്.കോടതി പരിസരത്ത് കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ രവീന്ദ്ര ദുഡേജയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. 1,603 കോവിഡ് കേസുകളാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്.