മലപ്പുറം : കരുവാരക്കുണ്ട് വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍.ആമപ്പൊയില്‍ സ്വദേശി പൂക്കോടന്‍ മുഹമ്മദ് അന്‍ഷിദ് നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം നടന്നത്. സമീപത്തെ വീടിന്റെ ജനല്‍ വഴി മേശപ്പുറത്തുണ്ടായിരുന്ന മൂന്ന് പവന്‍ തൂക്കം വരുന്ന താലിമാലയാണ് അന്‍ഷിദ് മോഷ്ടിച്ചത്. മാലയുടെ ഉടമ പുതിയത്ത് നിധിഷിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.