കോഴിക്കോട്: നാല് പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ (77) ഇനിയില്ല. കേരള സര്‍ക്കാറിെന്‍റ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു.സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ ജനപ്രീതിയാര്‍ജ്ജിച്ച മാമുക്കോയ ഹാസ്യനടന്‍ എന്ന നിലയില്‍ പേരെടുത്തെങ്കിലും ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലമുള്‍പ്പെടെയുള്ള ചിത്രത്തിലൂടെ തെളിയിച്ചു. 2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായതാണ് പെരുമഴക്കാലത്തിലെ കഥാപാത്രത്തിനായിരുന്നു.