തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാതാപിതാക്കളെ ഉപദ്രവിക്കുകയും തുടര്‍ന്ന് വീടിന് തീ ഇടുകയും ചെയ്ത കേസില്‍ പ്രതി പോലീസിന്റെ പിടിയില്‍.ആറ്റിങ്ങല്‍ സ്വദേശി അനീഷ് (37) ആണ് പിടിയിലായത്.ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് സംഭവം നടന്നത്. രാത്രിയില്‍ പൊയ്കമുക്ക് തടത്തരികത്ത് വീട്ടില്‍ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ വീടിനകത്ത് കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ തീ ഇട്ട് നശിപ്പിക്കുകയും ചെയ്ത കേസിലാണ് അനീഷിനെ പോലീസ് പിടികൂടിയത്. പ്രതി നിരന്തരം മദ്യപാനിയും പരിസരവാസികള്‍ക്ക് ഉപദ്രവങ്ങള്‍ ഉണ്ടാക്കി വരികയുമായിരുന്നുവെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി.