പട്ടാപ്പകല്‍ കല്‍പ്പറ്റ ടൗണില്‍ നിന്നും കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

വയനാട്: പട്ടാപ്പകല്‍ കല്‍പ്പറ്റ ടൗണില്‍ നിന്നും കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടം സ്വദേശികളായ പ്രണു ബാബു @ കുട്ടു (36) ശ്രീ നിലയം വീട്ടില്‍ ശരത്ത് അന്തോളി (34) എന്നിവരെയാണ് ഗുരുവായൂര്‍ പോലീസിന്റെ സഹായത്തോടുകൂടി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ കല്‍പ്പറ്റ എ എസ് പി തപോഷ് ബസുമതാരി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി ഊര്‍ജ്ജമായ അന്വേഷണം നടത്തി വരികയായിരുന്നു.
പുത്തന്‍കണ്ടം സ്വദേശികളായ ദേവദാസ്, നിതിന്‍ എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിലായ പ്രണുബാബുകാപ്പ ഉള്‍പ്പെടെ കൊലപാതക കേസുകള്‍ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ശരത് അന്തോളിയും കൊലപാതക കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 − sixteen =