ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 269 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവത്തെ തുടര്‍ന്ന് രണ്ട് പേര്‍ പിടിയിലായി. വിമാനത്താവളത്തില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് തടഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ പക്കല്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. സ്വര്‍ണം ചോക്ലേറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.