ബംഗുളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. കുഷ്ടഗി താലൂക്കിലെ കല്‍ക്കേരി ഗ്രാമത്തിന് സമീപമാണ് സംഭവം.മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
മരിച്ചവരെല്ലാം വിജയപുര സ്വദേശികളാണ്. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രികര്‍. തമിഴ്‌നാട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ലോറിയിലാണ് കാര്‍ ഇടിച്ചത്. ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ കാര്‍ ക്രെയ്ൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.